ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം……. ഹരീഷ് കണാരന് ആശംസയുമായി നിര്‍മല്‍ പാലാഴി

ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകന്‍ ആകുന്ന ഹരീഷ് കണാരന് ആശംസകളുമായി നിര്‍മല്‍ പാലാഴി. പണ്ട് മുതലേ സുഹൃത്തുകളായിരുന്ന ഇരുവരുടെയും അനുഭവങ്ങള്‍ പറഞ്ഞുകൊണ്ടാണ് നിര്‍മല്‍ ഹരീഷിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

എങ്ങനൊക്കെ ആണെങ്കിലും പ്രോഗ്രാം കഴിഞ്ഞ് രാത്രിയാവുമ്പോ ഹരീഷിന് വീട്ടിലെത്തണം നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു തിന്നണം ഇതായിരുന്നു മൂപ്പരുടെ മൂഡെന്ന് നിര്‍മല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് ഏതെങ്കിലും ലോങ് പ്രോഗ്രാം പിടിച്ചാല്‍… ഇയ്യി മുണ്ടാണ്ട് ഇരിക്കേടോ… ഇനി അവടെ വരെ പോയി എപ്പോ വീട്ടില്‍ എത്താനാ…അങ്ങനെ പറഞ്ഞു പ്രോഗ്രാം ഒഴിവാക്കുമായിരുന്നു.

ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം ?നിന്ന് തിരിയാന്‍ സമയം ഇല്ലാതെ ഒന്ന് വീട്ടില്‍ ഇരിക്കാന്‍ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കിയെന്നും നിര്‍മല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News