സ്ത്രീ ധനം വാങ്ങുകയോ നല്‍കുകയോ ചെയ്യില്ല; സ്ത്രീധന വിരുദ്ധ സത്യവാങ്ങ്മൂലം എഴുതി നല്‍കി കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്ങ്മൂലം എഴുതി നല്‍കി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. സ്ത്രീ ധനം വാങ്ങുകയോ നല്‍കുകയോ ചെയ്യില്ലെന്ന സത്യവാങ്ങ്മൂലം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിച്ചു. ചടങ്ങില്‍ 80 വിദ്യാര്‍ഥികള്‍ നേരിട്ടും മറ്റുളളവര്‍ ഓണ്‍ലൈനായും ബിരുദം സ്വീകരിച്ചു.

കൊച്ചിശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ഇത്തവണ നടന്ന ബിരുദദാന ചടങ്ങിന് വളരെ ചരിത്ര പ്രാധാന്യമുണ്ട്. സ്ത്രീധനം വാങ്ങുകയോ നല്‍കുകയോ ചെയ്യില്ലെന്ന സത്യവാങ്ങ്മൂലം എഴുതി നല്‍കിയാണ് ഇത്തവണ ബിരുദ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങിയത്. ചടങ്ങില്‍ സ്ത്രീധനം വാങ്ങില്ല എന്ന സത്യവാങ്മൂലം ബിരുദധാരികള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.

കുസാറ്റിന്റെ സുവര്‍ണ ജൂബിലി ആഘോഷവും ബിരുദദാന ചടങ്ങും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. കുസാറ്റ് ക്യാമ്പസില്‍ വച്ച് നടന്ന ബിരുദദാന ചടങ്ങില്‍ 80 വിദ്യാര്‍ഥികള്‍ നേരിട്ടും മറ്റുളളവര്‍ ഓണ്‍ലൈനായും ബിരുദം സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here