മരക്കാർ  ഒ. ടി ടി.  റിലീസിനൊപ്പം തീയറ്ററുകളിലും പ്രദർശിപ്പിക്കാൻ നീക്കം

മരക്കാർ സിനിമ ഒ. ടി ടി.  റിലീസിനൊപ്പം തീയറ്ററുകളിലും പ്രദർശിപ്പിക്കാൻ നീക്കം ആരംഭിച്ചു. ആമസോണുമായി നിർമാതാവ് ആൻറണി പെരുമ്പാവൂർ ചർച്ച നടത്തി. ആമസോൺ അനുവദിച്ചാൽ ഒ ടി ടി പ്ലാറ്റ്ഫോമിനൊപ്പം 10 ദിവസത്തേക്ക് തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാനാണ് നീക്കം.

മരക്കാർ  സിനിമയുടെ ഒ ടി ടി റിലീസ്  തീരുമാനം സിനിമാ സംഘടനകൾക്കിടയിൽ ഭിന്നത രൂക്ഷമാക്കിയിരുന്നു.  ഈ സാഹചര്യത്തിലാണ് ഒ ടി ടി റിലീസിനൊപ്പം തെരഞ്ഞെടുത്ത ഏതാനും തിയറ്ററുകളിലും മരക്കാർ പ്രദർശിപ്പിക്കാൻ നിർമ്മതാവ് ആൻറണി പെരുമ്പാവൂർ നീക്കം തുടങ്ങിയത്.

100 തീയേറ്ററുകളിലെങ്കിലും റിലീസിനൊപ്പം സിനിമ എത്തിക്കാനാണ് ശ്രമം.  എന്നാൽ ഇതിന് ആമസോണിൻ്റെ അനുമതി വേണം. അതിനായുള്ള പ്രാഥമിക ഘട്ട ചർച്ചകൾ പൂർത്തിയായി. ആൻറണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലും സർക്കാർ തിയറ്ററുകളിലും മരക്കാർ റിലീസ് ചെയ്തേക്കു.

തിയേറ്റർ ഉടമകളുടെ സംഘടന സഹകരിച്ചാൽ തെരഞ്ഞെടുത്ത തിയേറ്ററുകൾക്കും സിനിമ നൽകും.  ആമസോൺ അനുമതി നൽകിയാൽ  നിലവിലുള്ള കരാർ തുകയിൽ കുറവു വരുത്തും. നിർമാതാവിനും ഇക്കാര്യത്തിൽ എതിർപ്പില്ല. കുറവ് വരുന്ന തുക തിയേറ്ററുകളിൽ നിന്നും ലഭിക്കുമെന്നാണ്  പ്രതീക്ഷ.

10 ദിവസം മാത്രമായിരിക്കും തിയേറ്ററുകളിൽ മരയ്ക്കാർ പ്രദർശിപ്പിക്കുക. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്ക് തിയേറ്ററുകളിൽ എത്തി സിനിമ കാണാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

എന്നാൽ ഫിയോക്കിൻ്റെ ചില നേതാക്കൾക്ക് പുതിയ നീക്കത്തിൽ എതിർപ്പുണ്ട്. ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ, തിയേറ്ററുകളിൽ റിലീസ് ചെയ്യില്ല എന്ന് മുൻതീരുമാനം മരക്കാറിനും  ബാധകമാണ് എന്നാണ് ഇവരുടെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News