വെറും 4 ഐറ്റം കൊണ്ട് തയാറാക്കാം മധുരമൂറും തേങ്ങാ ബര്‍ഫി

വെറും 4 ചേരുവകള്‍ കൊണ്ട് തയാറാക്കാം മധുരമൂറും തേങ്ങാ ബര്‍ഫി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് തീര്‍ച്ചയായും ഇഷ്ടമാകും.

വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാവുന്ന ഒന്നാണ് തേങ്ങാ ബര്‍ഫി. നാവില്‍ രുചിയൂറുന്ന ബര്‍ഫി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

 • തേങ്ങ ചിരകിയത്: 2 കപ്പ്
• പഞ്ചസാര – ഒന്നര കപ്പ്
• ഏലയ്ക്കാപ്പൊടി
• അണ്ടിപ്പരിപ്പ്

തയാറാക്കുന്ന വിധം

അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തുവയ്ക്കുക. തേങ്ങ ചിരകിയത് മിക്സിയിലിട്ട് ഒന്നു കറക്കിയെടുക്കുക. ഇതിൽ പഞ്ചസാരയും അരക്കപ്പ് വെള്ളവും ചേർത്തിളക്കിയശേഷം അടുപ്പത്തുവയ്ക്കുക. തുടർച്ചയായി ഇളക്കണം.കുറച്ചു കഴിയുമ്പോൾ മിശ്രിതം സോപ്പുപോലെ പതയാനും, വശങ്ങളിൽ നിന്ന് വിട്ടുപോരാനും തുടങ്ങും.

അപ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തിളക്കി വാങ്ങുക. മിശ്രിതം ഉടനെതന്നെ നെയ്/എണ്ണമയം പുരട്ടിവച്ചിരിക്കുന്ന ട്രേ/കിണ്ണത്തിലേക്ക് ഒഴിക്കുക. അടിഭാഗം പരന്ന,കട്ടിയുള്ള ഒരു സ്പൂൺകൊണ്ട് മിശ്രിതം നന്നായി തട്ടി നിരപ്പാക്കുക. (സ്പൂണിൽ എണ്ണമയം പുരട്ടണം)

കഷണങ്ങളാക്കാനായി, ചൂടാറുന്നതിന് മുമ്പ് വരഞ്ഞുവയ്ക്കുക. വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പുകൊണ്ട് അലങ്കരിക്കാം. ചൂടാറിയശേഷം കഷണങ്ങളായി അടർത്തിയെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News