ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; നാല് പേര്‍ കണ്ണൂരില്‍ അറസ്റ്റില്‍

മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ നാല് പേര്‍ കണ്ണൂരില്‍ അറസ്റ്റില്‍. നിക്ഷേപകര്‍ക്ക് വന്‍തുക ലാഭം വാഗ്ദാനം ചെയത് നൂറു കോടിയിലധികം രൂപയാണ് സംഘം തട്ടിയെടുത്തത്.

കാസര്‍കോഡ് സ്വദേശി പി എം മുഹമ്മദ് റിയാസ്, മഞ്ചേരി സ്വദേശി സി ഷഫീക്, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വസീം മുനവറലി, വണ്ടൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്.കണ്ണൂര്‍ എസിപി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ സിറ്റി സ്വദേശിയുടെ പരാതിയിലാണ് ശാസത്രീയ അന്വേഷണത്തിലൂടെ പ്രതികളെയെ പിടികൂടിയത്.

ബാംഗ്‌ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ലോംഗ് റിച്ച് ഗ്ലോബല്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.ഈ തട്ടിപ്പില്‍ പ്രതിയായ ഒരാള്‍ മലപ്പുറം പൂക്കോട്ട് പാടത്ത് പച്ച് നേരത്തെ അറസ്റ്റിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News