അഡ്മിന്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ആശയവിനിമയത്തിനായി ഇന്ന് ഉപയോഗിക്കുന്ന ആപ്പ്ളിക്കേഷൻ ആണ് വാട്ട്‌സ്ആപ്പ്.സന്ദേശമയയ്‌ക്കലിനും വീഡിയോ കോളിംഗിനുമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ അപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്.

എന്നാൽ ഓരോ ദിവസവും പുതിയ പുതിയ ആപ്പുകളും പുതിയ ഫീച്ചറുകളുമൊക്കെ വരുന്നത് വാട്സാപ്പിന് ഒരു തലവേദന തന്നെയാണ് .ഈ അടുത്ത് ഗൂഗ്ള്‍ മീറ്റ്, സൂം പോലെയുള്ള ആപ്പുകൾ മത്സരരംഗത്തേക്കു എത്തിക്കഴിഞ്ഞു.

എന്നാല്‍ ഇപ്പോള്‍ അഡ്മിന്‍മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ്പു പുറത്തിതു വരുന്നത്. പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ തന്നെ പല ഗ്രൂപ്പുകള്‍ (കമ്മ്യൂണിറ്റി) ആരംഭിക്കാന്‍ സാധിക്കുമെന്ന് വാബീറ്റ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്..

ഗ്രൂപ്പ് ചാറ്റുകളിലെ കമ്മ്യൂണിറ്റികള്‍ തിരിച്ചറിയാനായി ചെറിയ ഡിസൈന്‍ മാറ്റവും വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് സൂചന. കമ്മ്യൂണിറ്റി ഇന്‍വൈറ്റ് ലിങ്ക് വഴി ഉപയോക്താക്കളെ ക്ഷണിക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമായിരിക്കും.

പിന്നീട് മറ്റ് ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കും സന്ദേശം അയക്കാം. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചാറ്റ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. ഇതിനായി പ്രത്യേകം ഐക്കണുകള്‍ നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News