നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയര്‍ത്തുന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 15 cm വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് അത് 25 cm കൂടി ഉയർത്തി 40 cm ( മൊത്തം – 160 cm) ആക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.  സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നുംഅറിയിപ്പുണ്ട്.

അതേസമയം, സംസ്ഥാനത്ത് നവംബര്‍ 12 വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here