റഫാല്‍ അഴിമതി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; 7.5 കോടി മില്യണ്‍ യൂറോ കൈക്കൂലി നല്‍കിയതായി ഫ്രഞ്ച് മാധ്യമം

റഫാൽ കരാർ അഴിമതിയിൽ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം മീഡിയ പാർട്ട്. റഫാൽ കരാറിനായി ദസോ ഏവിയേഷൻ ഇടനിലക്കാരന് 7.5 മില്യൺ കോടി യൂറോ കൈക്കൂലി നൽകിയെന്ന്  മീഡിയ പാർട്ട് റിപ്പോർട്ട്‌ ചെയ്തു.

7.5 കോടി മില്യണ്‍ യൂറോ ഇടനിലക്കാരന്‍ സുഷെൻ ഗുപ്തക്ക് ദസോ ഏവിയേഷൻ നല്‍കി. കൈക്കൂലി നൽകാൻ വ്യാജരേഖകൾ ഉപയോഗിച്ചുവെന്നും. തെളിവുകൾ ലഭിച്ചിട്ടും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തിയില്ലെന്നും റിപ്പോർട്ട്‌.

റഫാൽ യുദ്ധവിമാനക്കരാർ ലഭിക്കാൻ ദസോ അവിയേഷൻ കൈക്കൂലി നൽകിയെന്നാണ് ഫ്രഞ്ച് മാധ്യമം മീഡിയ പാർട്ട് റിപ്പോർട്ട് ചെയ്തത്. ഇടനിലക്കാരന് 65 കോടിയോളം രൂപ ദസോ കൈക്കൂലി നൽകിയെന്നും തെളിവ് ലഭിച്ചിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചില്ലന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്…

സിബിഐ, ഇഡി എന്നീ അന്വേഷണ ഏജൻസികൾക്ക് 2018 ഒക്ടോബറിൽ തന്നെ തെളിവ് ലഭിച്ചിരുന്നതായി മീഡിയപാർട്ട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളും മീഡിയപാർട്ട് പുറത്തുവിട്ടു.

ഫ്രാൻസിലെ ദസ്സോ ഏവിയേഷനിൽ നിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ കോഴ ലഭിച്ചുവെന്ന ആരോപണം ശരിവെക്കുന്ന രേഖകളാണ് മീഡിയപാർട്ട് പുറത്തുവിട്ടത്. മൗറീഷ്യസ് ആസ്ഥാനമായ ഇന്റർസ്റ്റെല്ലാർ ടെക്നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിൻ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്. ഇവയെല്ലാം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കോഴ കൈമാറിയതിന്റെ വിവരങ്ങള്‍ ലഭിച്ച് 13 ദിവസം കഴിഞ്ഞതോടെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.
അർധരാത്രിയിറങ്ങിയ ഉത്തരവ് പ്രകാരം ജോയിന്റ് ഡയറക്ടർ നാഗേശ്വർ റാവുവിന് താൽക്കാലിക ചുമതല നൽകി. റഫാൽ ഇടപാടിൽ അന്വേഷണം നടന്നേക്കുമെന്ന സൂചനകളെ തുടർന്നായിരുന്നു അലോക് വർമയെ നീക്കം ചെയ്തതെന്ന് പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോർട്ടാണ് മിഡിയ പാർട്ട് ഇന്ന് പുറത്ത് വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here