ഏറ്റവുംകൂടുതല്‍ സൈനികര്‍ കശ്മീരില്‍ കൊല്ലപ്പെട്ട ക‍ഴിഞ്ഞ ഏ‍ഴ് വര്‍ഷങ്ങള്‍; ഇന്നും സ്വയം പുക‍ഴ്ത്തല്‍ മാത്രം മുതല്‍ക്കൂട്ടാക്കി ബിജെപി 

ഇന്ധന വിലക്കയറ്റവും, പാചക വാതക വിലക്കയറ്റവും മൂലം രാജ്യത്തെ ജനങ്ങൾ വലയുന്ന സാഹചര്യത്തിലാണ് ജനസേവനമാണ് ബിജെപിയുടെ സംഘടനാ പ്രവർത്തനമെന്ന് നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കൾ ആവർത്തിക്കുന്നത്. കശ്മീരിൽ അക്രമ സംഭവങ്ങൾ കുറഞ്ഞു വെന്ന നിഗമനത്തിലേക്ക് ബിജെപി നിർവഹക സമിതി യോഗം എത്തിച്ചേരുമ്പോൾ കഴിഞ്ഞ 7 വർഷങ്ങൾക്കിടെ കശ്മീരിൽ ഏറ്റവും കൂടുതൽ സൈനികർ കൊല്ലപ്പെട്ടുവെന്നതാണ് യഥാർഥ്യം.

കഴിഞ്ഞ ദിവസം ദില്ലിയിൽ വച്ച് ചേർന്ന ബിജെപി നിർവാഹക സമിതി യോഗത്തിലാണ് സേവനവും സമര്‍പ്പണവുമാണ് ബിജെപിയുടെ മുഖമുദ്രയെന്ന് നേതാക്കൾ പറഞ്ഞത്. ജനസേവനമാണ് സംഘടനാ പ്രവർത്തനമെന്ന് നരേന്ദ്ര മോദി സമാപന പ്രസംഗത്തിലും ആവർത്തിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ കശ്മീരിൽ അക്രമണങ്ങൾ കുറഞ്ഞുവെന്നും യോഗം വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ രാജ്യത്തെ ജനങ്ങൾ ശ്വാസം മുട്ടുമ്പോഴാണ് ബിജെപിയുടെ വിലയിരുത്തൽ.

എന്നാൽ സ്വയം വിലയിരുത്തലിൽ വലിയ രീതിയിലുള്ള വീഴ്ച ബിജെപിക്ക് സംഭവിച്ചിരിക്കുന്നു എന്നതിന്റെ പ്രധാനപെട്ട തെളിവാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റതിരിച്ചടി.

കർണാടകയിലും ഹിമാചൽപ്രദേശിലും മുഖ്യമന്ത്രിമാരുടെ ജില്ലകളിലുൾപ്പെടെ കനത്ത തോൽവിയാണ് ബിജെപിക്ക് ഉണ്ടായത്. ഇന്ധന വിലക്കയറ്റവും പാചക വാതക വിലക്കയറ്റവും  കൊണ്ട് രാജ്യത്തെ ജനങ്ങൾ വലയുകയാണ്.

ബിജെപി സർക്കാർ വന്നതിന് ശേഷം ചരിത്രത്തിൽ ഇന്ന് വരെ ഇല്ലാത്ത വിധമാണ് ഭീകര ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം  ഉയർന്നത്. കശ്മീരിലെ ഭീകരവാദ പ്രശ്നങ്ങളെ പറ്റിയോ നുഴഞ്ഞ് കയറ്റം കണ്ടെത്തുന്നതിൽ സംഭവിച്ച സുരക്ഷാ വീഴ്ചയെ പറ്റിയോ ചർച്ച ചെയ്യാതെയാണ് കശ്മീരിൽ അക്രമണങ്ങൾ കുറഞ്ഞുവെന്ന നിഗമനത്തിലേക്ക് നിർവാഹക സമിതി യോഗം എത്തിച്ചേർന്നത്.

കാർഷിക ബില്ലും, നോട്ട് നിരോധനവും ഉൾപ്പടെ രാജ്യത്തെ ജനങ്ങൾക്ക് നേരെ സമാനതകളില്ലാത്ത ദ്രോഹമാണ് ബിജെപി സർക്കാർ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കിയയത്. ബിജെപി സർക്കാരിനെതിരെ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും പ്രതിഷേധം ശക്തമാകുമ്പോഴാണ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണിതെന്ന് ബിജെപി ആവർത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here