ട്വന്റി-20 ലോകകപ്പ്; മികച്ച റണ്‍ നേട്ടക്കാരില്‍ മുന്നിലുള്ളത് പാക്കിസ്ഥാന്റെ ബാബര്‍ അസം

ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍-12 ല്‍ മികച്ച റണ്‍ നേട്ടക്കാരില്‍ മുന്നിലുള്ളത് പാക്കിസ്ഥാന്റെ ബാബര്‍ അസമാണ്. ശ്രീലങ്കയുടെ വനിന്ദു ഹസരംഗയാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ളത്.

യു.എ.ഇയും ഒമാനും സംയുക്ത ആതിഥേയത്വമരുളുന്ന ഏഴാമത് ട്വന്റി – 20 ലോകകപ്പില്‍ സെമി ലൈനപ്പായി. ടൂര്‍ണമെന്റില്‍ ഇനിയുള്ളത് വെറും മൂന്ന് മത്സരങ്ങള്‍. മികച്ച റണ്‍ നേട്ടക്കാരില്‍ ഇപ്പോള്‍ പാകിസ്താന്റെ ബാബര്‍ അസമാണ് ഒന്നാമതുള്ളത്5 മത്സരങ്ങളില്‍ നിന്നും നാല് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പടെ 264 റണ്‍സാണ് ബാബറിനുള്ളത്.

ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലറാണ് രണ്ടാം സ്ഥാനത്ത്. കളിച്ച 5 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ചുറി ഉള്‍പ്പെടെ 240 റണ്‍സാണ് ജോസ് ബട്ട്‌ലര്‍ നേടിയത്. 13 സിക്‌സറുകളും 18 ഫോറും ബട്ട്‌ലറുടെ ഇന്നിങ്‌സുകളില്‍ ഉള്‍പ്പെടുന്നു.

ആറ് മത്സരങ്ങളില്‍ നിന്ന് 231 റണ്‍സ് നേടിയ ചരിത് അസലങ്കയാണ് മൂന്നാമത്. എട്ട് മത്സരങ്ങളില്‍ നിന്നും 221 റണ്‍സുള്ള ലങ്കയുടെ പത്തും നിസംഗ നാലാം സ്ഥാനത്തുണ്ട്. അതേസമയം എട്ട് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയാണ് വിക്കറ്റ് നേട്ടക്കാരില്‍ ഒന്നാമതുളളത്. 5 മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളുമായി ഓസ്‌ട്രേലിയയുടെ സ്പിന്നര്‍ ആദം സാംപ രണ്ടാം സ്ഥാനത്തുണ്ട്.

11 വിക്കറ്റ് വീതമുള്ള ബംഗ്ലാദേശിന്റെ ഷാക്കിബുല്‍ ഹസനും ന്യൂസിലണ്ടിന്റെ ട്രെന്റ് ബൗള്‍ട്ടും വിക്കറ്റ് വേട്ടയില്‍ ഒപ്പം ഉണ്ട് . ഏറ്റവും ഒടുവിലായി നടന്ന 2016 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ഇഖ്ബാലായിരുന്നു മികച്ച റണ്‍ നേട്ടക്കാരന്‍. മികച്ച വിക്കറ്റ് വേട്ടക്കാരനായത് അഫ്ഗാന്റെ മുഹമ്മദ് നബിയാണ്. ഏഴാമത് ലോകകപ്പിലെ മികച്ച റണ്‍ നേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും ആരൊക്കെ എന്നറിയാന്‍ ചെറിയ കാത്തിരിപ്പ് മാത്രമാണ് ബാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News