സാങ്കേതിക സർവകലാശാല: ഒന്നാം വർഷ ബിടെക് ക്ലാസുകൾ 22 ന് ആരംഭിക്കും

എപിജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ ഒന്നാം വർഷ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ഡെസ് ക്ലാസുകൾ നവംബർ 22 ന് തുടങ്ങും. ഓഫ് ലൈൻ ആയിട്ടാണ് ക്ലാസുകൾ ആരംഭിക്കുക.

കോളേജിനെ അടുത്തറിയാനും, ഹോസ്റ്റൽ അഡ്മിഷൻ, മറ്റ് നടപടി ക്രമങ്ങൾക്കുമായി ആദ്യ ദിവസം വിദ്യാർത്ഥികൾ കോളേജുകളിൽ ചെലവഴിക്കും. തുടർന്ന് 23 മുതൽ 27 വരെ സർവകലാശാലയും അതാത് കോളേജുകളും ചേർന്ന് ബിടെക് ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ ട്രെയിനിംഗ് പ്രോഗ്രാം ക്രമീകരിക്കും. സർവകലാശാല നടത്തുന്ന സെഷനുകൾ ഓൺലൈനായാണ് നടത്തുക.

ഒന്നാം വർഷ എം ടെക്, എം പ്ലാൻ, എം ആർക് ക്ലാസുകൾ നവംബർ 15 ന് തുടങ്ങുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here