അര്‍ബുദത്തെ അതിജീവിച്ച നടി മനീഷ കൊയ്രാള സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഏവരെയും കണ്ണീരിലാഴ്ത്തുന്നതാണ്. അര്‍ബുദത്തെ അതിജീവിക്കുക എന്നത് ഒരു സ്വയം കണ്ടെത്തലും ജീവിതത്തെ വീണ്ടും സ്നേഹിക്കാന്‍ പഠിക്കലും കൂടിയായിരുന്നു എന്നാണ് മനീഷ പറയുന്നത്.
ദേശീയ അര്‍ബുദ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് മനീഷ പങ്കുവച്ച പോസ്റ്റാണ് ഇത്. അര്‍ബുദ ചികിത്സയെന്ന കഠിനപാതയിലൂടെ കടന്നുപോവുന്നവര്‍ക്ക് ഒരുപാട് സ്നേഹവും വിജയവും നേരുന്നു എന്നു പറഞ്ഞാണ് മനീഷയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്.
രോഗം പൂര്‍ണ്ണമായും മാറിയ താരം, ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആശുപത്രിയില്‍ കിടക്കുന്ന ചിത്രം ഉള്‍പ്പെടെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.
‘ഈ യാത്ര കഠിനമാണെന്ന് അറിയാം. പക്ഷേ നിങ്ങള്‍ അതിനേക്കാള്‍ കരുത്തരാണ്. അര്‍ബുദത്തിന് മുന്നില്‍ കീഴടങ്ങിയവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം അതിനെ അതിജീവിച്ചവര്‍ക്കൊപ്പം ആഘോഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. പ്രതീക്ഷകള്‍ നിറച്ച കഥകള്‍ വീണ്ടും പറഞ്ഞ് ബോധവത്കരിക്കേണ്ടതുണ്ട്. അവനവനോടും ലോകത്തോടും അനുകമ്പയുള്ളവരാകാം. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു’ മനീഷ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
View this post on Instagram
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here