പൊലീസ്‌ സേന സമൂഹത്തിന് മാതൃകയാകണം: മുഖ്യമന്ത്രി

പൊലീസ്‌ സേന സമൂഹത്തിന് മാതൃകയാകണമെന്ന് മുഖ്യമന്ത്രി. എവിടെ ജോലി എടുക്കേണ്ടി വന്നാലും ജനങ്ങളെ സേവിക്കണമെന്നും ഒരേ സ്ഥലത്ത് തന്നെ ദീർഘകാലം ഇരിക്കണം എന്ന സമീപനം പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരള പൊലീസ് അസോസിയേഷൻ മുപ്പത്തിരണ്ടാം സംസ്ഥാന സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പൊലീസ് മഹാ ദുരന്തങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്നു.ദുരിതകാലത്തെ സേവനം പോലീസിന് പുതിയ മുഖം നൽകി.ജോലിക്കിടെ മരണമടഞ്ഞ പോലീസുകാരുടെ ആശ്രിത നിയമനത്തിന് പ്രത്യേക പരിഗണന നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല സംസ്ഥാന പൊലീസിൻ്റെ മുഖം. പൊലീസിന് ചേരാത്ത പ്രവർത്തനങ്ങൾ ഉണ്ടായാൽ കർക്കശ നടപടികളുമായി സർക്കാർ മുന്നോട്ട് പോകും. ക്രമസമാധാനനില ഏറ്റവും ഭദ്രമായ സംസ്ഥാനമാണ് കേരളം.  അതില്‍  ജനമൈത്രി പൊലീസ് വലിയ പങ്കുവഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോലീസിനെ നിർവീര്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത് പ്രധാനമായും നടത്തുന്നത് തീവ്രവാദ വർഗീയ ശക്തികളാണ്. പൊലീസ് സ്റ്റേഷൻ ആർക്കും നല്ല മനസോടെ വരാൻ പറ്റുന്ന സ്ഥലമാകണം. നല്ല ഭാഷയിൽ സംസാരിക്കാൻ ആകണം. പാവപ്പെട്ടവരുടെ രക്ഷാകേന്ദ്രങ്ങളായി പൊലീസ് മാറണം. ജനങ്ങളെ വിശ്വാസത്തിൽ എടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News