നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍; ആരോഗ്യ നിലയില്‍ പുരോഗതി

നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കരള്‍ സംബന്ധമായ രോഗവും കടുത്ത പ്രമേഹവും മൂലമായിരുന്നു ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്.

അതേസമയം നിലവില്‍ കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.

കെപിഎസി ലളിതയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രായവും ആരോഗ്യവും കണക്കിലെടുത്തുമാത്രമേ തുടർചികിൽസയിൽ തീരുമാനമെടുക്കൂ എന്നും ‘അമ്മ’ ജനറല്‍ സെക്രട്ടറിയും അഭിനേതാവുമായ ഇടവേള ബാബു വനിത മാസികയോടു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News