സ്‌പെയിനിലെ ‘ലാ ടൊമാറ്റിന’ആഘോഷം പരസ്പരം തക്കാളി വാരിയെറിയുന്നതാണ്. ഇന്ത്യയിലുമുണ്ട് അത്തരമൊരു ആഘോഷം. പക്ഷേ എറിയുന്ന വസ്തുവിന് വ്യത്യാസമുണ്ട്. സ്‌പെയിനില്‍ തക്കാളിയാണെങ്കില്‍ ഇന്ത്യയിലത് ചാണകമാണ്.
ദീപാവലി ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് കര്‍ണാടകയുടെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗുമതാപുര എന്ന ഗ്രാമത്തിലെ ജനങ്ങള്‍ പരസ്പരം ചാണമെറിഞ്ഞുകളിക്കും. ‘ഗോരെഹബ്ബ ഉത്സവം’ എന്നാണ് കേള്‍ക്കുന്ന ആരിലും ചിരി പടര്‍ത്തുന്ന ഉത്സവത്തിന്റെ പേര്.
ADVERTISEMENT
ഈ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ പശുക്കളെ വളര്‍ത്തുന്ന വീടുകളില്‍ പോയി ചാണകം ശേഖരിക്കുന്നു. ട്രാക്ടറുകളിലായി ചാണകം ഗ്രാമത്തിലെ ബീരേശ്വര ക്ഷേത്രത്തില്‍ എത്തിക്കുന്നു. അവിടെ വച്ച് പുരോഹിതര്‍ അതിനെ പൂജിച്ചതിന് ശേഷം, തുറസായ സ്ഥലത്തെ ഒരു വലിയ കുഴിയില്‍ ചാണകം നിക്ഷേപിക്കുന്നു. തുടര്‍ന്ന്, പങ്കെടുക്കുന്നവര്‍ കുഴിയില്‍ ഇറങ്ങി ചാണകം പരസ്പരം എറിയുന്നു. ഇതാണ് ഈ ചടങ്ങ്.
പ്രധാനമായും ആണ്‍കുട്ടികളും പുരുഷന്‍മാരുമാണ് ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. രോഗങ്ങള്‍ മാറാന്‍ ചാണകം കൊണ്ടുള്ള ഏറ് നല്ലതാണെന്നും ചാണകത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നുമാണ് ഇവിടുത്തെ വിശ്വാസം. ഗോരെഹബ്ബ ഉല്‍സവം കാണാന്‍ ഒട്ടേറെ പേര്‍ ഇവിടെ എത്താറുണ്ട്. പ്രാദേശിക ഭരണകൂടം ഇതിന് അനുമതി നല്‍കിയിരുന്നുവെങ്കിലും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് അന്ന് ഈ പരമ്പരാഗത ഉത്സവത്തില്‍ പങ്കെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.