പുത്തൻകുരിശിൽ സിനിമാ ചിത്രീകരണം അലങ്കോലപ്പെടുത്താൻ യൂത്ത് കോൺഗ്രസ് ശ്രമം

എറണാകുളം പുത്തൻകുരിശിൽ സിനിമാ ചിത്രീകരണം  അലങ്കോലപ്പെടുത്താൻ യൂത്ത് കോൺഗ്രസ് ശ്രമം. ശ്രീനിവാസൻ നായകനായ കീടം സിനിമയുടെ സെറ്റിലേക്ക്   യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുകയായിരുന്നു.

ഗതാഗതം തടസ്സപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു മാർച്ച്. എന്നാൽ നടൻ ജോജു ജോർജ്ജിന് എതിരായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉടനീളം  ഉയർന്നത്. ഇതിനിടെ ജോലി തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംഘടനയായ ആക്റ്റാ രംഗത്തെത്തി.

ശ്രീനിവാസൻ നായകനായ കീടം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന പുത്തൻകുരിശ് പള്ളി കവലയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സെറ്റിലെത്തിയത്. ഗതാഗതം തടസ്സപ്പെടുത്തി, സർക്കാർ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നിവയാണ് പ്രതിഷേധത്തിന് കാരണമായി യൂത്ത് കോൺഗ്രസ് നിരത്തുന്നത്. ജോജു ജോർജ്ജ് വിഷയമാണ്  പ്രകടനത്തിൽ മുദ്രാവാക്യമായി ഉയർന്നത്. ജോജു ജോർജ്ജിനെ പിന്തുണയ്ക്കുന്ന സിനിമക്കാർ ക്കെതിരെയാണ് പ്രതിഷേധമെന്ന നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് സിനിമ സെറ്റ് അലങ്കോലപ്പെടുത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. വൈറ്റിലയിൽ ജോജുവിൻ്റെ വാഹനം ആക്രമിച്ച സംഭവത്തിൽ സിനിമ പ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണ് തുടർച്ചയായ ഇത്തരം നീക്കങ്ങൾ എന്നാണ് സൂചന. ഇതിനിടെ ജോലി തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംഘടനയായ ആക്റ്റാ രംഗത്തെത്തി കൊച്ചിയിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം യൂത്ത് കോൺഗ്രസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here