എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട; 200 കിലോയോളം കഞ്ചാവ് പിടികൂടി

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട. അങ്കമാലി ദേശീയപാതയില്‍ വച്ച് നടത്തിയ പരിശോധനയില്‍ 200 കിലോയോളം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ ജില്ലാ പൊലീസ് മേധാവി കെ.നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് പിടികൂടിയത്.

പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കളപ്പുരക്കല്‍ അനസ് (41), ഒക്കല്‍ പടിപ്പുരക്കല്‍ ഫൈസല്‍ (35), ശംഖുമുഖം പുതുവല്‍ പുത്തന്‍ വീട്ടില്‍ വര്‍ഷ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ടു കാറുകളിലായി ആന്ധ്രയില്‍ നിന്നും പെരുമ്ബാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. രണ്ട് കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി കാറിന്‍റെ ഡിക്കിയിലും സീറ്റുകള്‍ക്കിടയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ് .പി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഘത്തെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here