ഫാത്തിമാ ലത്തീഫ് കേസ്; സിബിഐക്കെതിരെ രക്ഷിതാക്കൾ രംഗത്തെത്തിയത് ഫലം കണ്ടു, ഒടുവില്‍ നടപടി 

മദ്രാസ് ഐ.ഐ.റ്റിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ഫാത്തിമാ ലെത്തീഫ് കേസിൽ ഈമാസം 11 ന് ചെന്നൈ സിബിഐ കോടതിയിൽ ഹാജരാകാൻ ഫാത്തിമയുടെ പിതാവ് ലെത്തീഫിന് സിബിഐ നോട്ടീസ് നൽകി.

കോടതിയിൽ 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്താനാണ് സിബിഐ നോട്ടീസ് നൽകിയത്.കേസിൽ സിബിഐ അന്വേഷണം വഴിമുട്ടിയെന്നാരോപിച്ച് രക്ഷിതാക്കൾ രംഗത്തു വന്നതിനെ തുടർന്നാണ് മുഖം രക്ഷിക്കാൻ സിബിഐ നടപടികൾ പുനഃആരംഭിച്ചത്.

അതേസമയം, ഫാത്തിമയുടെ പിതാവ് നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് വീണ്ടും പരാതി നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News