കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഡ്രൈവര്‍ അറസ്റ്റില്‍

മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. കേസില്‍ കാര്‍ ഡ്രൈവറായ മാള സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അറസ്റ്റിലായി. ഇയാള്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

മുന്‍ മിസ് കേരള അടക്കം മൂന്നുപേര്‍ മരിച്ച  വാഹനാപകടത്തില്‍ ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.  വൈദ്യപരിശോധനയിൽ കാര്‍ ഓടിച്ചിരുന്ന  മാള സ്വദേശി അബ്ദുല്‍ റഹ്‌മാന്‍റെ രക്തത്തിൽ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തി.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ തിങ്കളാഴ്‌ച ആശുപത്രി വിട്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

നവംബർ ഒന്നിന് പുലർച്ചെയായിരുന്നു ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഗുരുതര പരിക്കേറ്റ തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് (25) ഞായറാഴ്‌ച രാത്രിയാണ്‌ മരിച്ചത്‌. ഫോർട്ട്‌ കൊച്ചിയിൽനിന്ന്‌ തൃശൂരിലേക്ക്‌ പോകുന്നതിനിടെയായിരുന്നു അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News