വാക്സിനെടുത്ത് കോടീശ്വരിയായി ജോവാന്‍; അമ്പരന്ന് ലോകം

വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ വാക്‌സിനുകള്‍ എടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക എന്ന ഓസ്‌ട്രേലിയയുടെ പദ്ധതിയില്‍ ശരിയ്ക്കും ലോട്ടറി അടിച്ചത് ജോവാന്‍ ഷുവിനാണ്.

ഓസ്‌ട്രേലിയയില്‍ നിന്നും വാക്സിനെടുത്ത ജോവാന്‍ ഷു  ഒറ്റയടിയ്ക്ക് കോടീശ്വരിയായി മാറിയത് ഏവരേയും അമ്പരപ്പിച്ചു.

ദ മില്യണ്‍ ഡോളര്‍ വാക്സ് അലയന്‍സ് ലോട്ടറിയുടെ പ്രധാന സമ്മാന ജേതാവായി ജോവാന്‍ ഷു കിരീടം ചൂടി. സമ്മാനത്തുകയായി ജൊവാന് ലഭിച്ചത് 7.4 കോടി രൂപയാണ്.

ഓസ്‌ട്രേലിയക്കാരെ വാക്‌സിനെടുപ്പിക്കാനുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ശ്രമമായിരുന്നു ഈ ലോട്ടറി പദ്ധതി. മില്യണ്‍ ഡോളര്‍ വാക്സ് അലയന്‍സെന്ന ആ പദ്ധതിയ്ക്ക് രാജ്യത്ത് വന്‍ പ്രതികരണമാണ് ലഭിച്ചത്. മൂന്ന് ദശലക്ഷത്തോളം പേര്‍ ഭാഗ്യ നറുക്കെടുപ്പിനായി തങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒടുവില്‍, 25 കാരിയായ ജോവാനെ തേടിയാണ് സമ്മാനമെത്തിയത്.

“ചൈനീസ് പുതുവര്‍ഷത്തിന് എന്റെ കുടുംബത്തെ ചൈനയില്‍ നിന്ന് ഫസ്റ്റ് ക്ലാസ്സില്‍ ഇരുത്തി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ പദ്ധതിയിടുന്നു. കൂടാതെ, അതിര്‍ത്തികള്‍ തുറന്നാല്‍ ചൈനീസ് പുതുവര്‍ഷത്തില്‍ അവരെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.എന്റെ കുടുംബത്തിന് സമ്മാനങ്ങള്‍ വാങ്ങി നല്‍കാനും, ബാക്കി പണം എന്തിലെങ്കിലും നിക്ഷേപിച്ച്‌ ഇരട്ടിയാക്കാനും ഞാന്‍ ആലോചിക്കുന്നു. സഹായം ആവശ്യമുള്ളവരെ സഹായിക്കാനും ഞാന്‍ താല്പര്യപ്പെടുന്നു” അവര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News