പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് ഇനി കൂടുതല്‍ മനോഹരമാകുന്നു: കെട്ടിടം അടിയന്തരമായി തുറന്നു കൊടുക്കാന്‍ ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് ഇനി കൂടുതല്‍ മനോഹരമാകുന്നു. എട്ടു മുറികളും കോണ്‍ഫറന്‍സ് ഹാളും അടക്കമുള്ള സൗകര്യങ്ങള്‍ ഉള്ളതാണ് പുതിയ കെട്ടിടം സന്ദര്‍ശിയ്ക്കവേ ആവശ്യമായ ഫര്‍ണ്ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും അതിവേഗം ലഭ്യമാക്കി തുറന്നു നല്‍കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയതിനേത്തുടര്‍ന്നാണ് നടപടി.

ആവശ്യമായ ഫര്‍ണ്ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും ലഭ്യമാവാത്തതിനാല്‍ ഈ കെട്ടിടം പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുവാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ആവശ്യമായ ഫര്‍ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും ലഭ്യമാക്കി, കെട്ടിടം അടിയന്തരമായി തുറന്നു കൊടുക്കുവാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ആവശ്യമായ ഫര്‍ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും ലഭ്യമാക്കി, കെട്ടിടം അടിയന്തരമായി തുറന്നു കൊടുക്കുവാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും 55 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ശബരിമല റോഡ് പ്രവൃത്തികള്‍ വിലയിരുത്തുന്നതിനു വേണ്ടി ഇന്നലെ പത്തനംതിട്ട പോയപ്പോള്‍, ജില്ലാ കേന്ദ്രത്തിലുള്ള പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിനു സമീപം നിര്‍മ്മിച്ച റെസ്റ്റ് ഹൗസിന്റെ തന്നെ പുതിയ കെട്ടിടവും സന്ദര്‍ശിക്കുകയുണ്ടായി. എട്ടു മുറികളും കോണ്‍ഫറന്‍സ് ഹാളും അടക്കമുള്ള സൗകര്യങ്ങള്‍ ഉള്ളതാണ് പുതിയ കെട്ടിടം.

എന്നാല്‍ ആവശ്യമായ ഫര്‍ണ്ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും ലഭ്യമാവാത്തതിനാല്‍ ഈ കെട്ടിടം പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുവാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടു.

ആവശ്യമായ ഫര്‍ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും ലഭ്യമാക്കി, കെട്ടിടം അടിയന്തരമായി തുറന്നു കൊടുക്കുവാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 55 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങുന്നതിനു മുന്‍പേ തന്നെ മറ്റു തടസ്സങ്ങള്‍ ഒഴിവാക്കി, ഭക്തജനങ്ങള്‍ക്കുള്‍പ്പെടെ റെസ്റ്റ് ഹൗസ് സൗകര്യം ലഭ്യമാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ഡല കാലത്ത് താമസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഭക്തരായ ചില സുഹൃത്തുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News