കർഷക സമരം കൂടുതൽ ശക്തിപ്പെടുത്തും: ഹനൻ മുള്ള

കർഷക സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമരത്തിൻ്റെ ഒന്നാം വാർഷികകമായ നവംബർ 26 ന് കൂടുതൽ കർഷകർ രാജ്യ തലസ്ഥാനത്തേക്ക് എത്തുമെന്നും അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മുള്ള. രാജ്യം കണ്ട ഏറ്റവും ദൈർഘ്യമേറിയ ജനാധിപത്യ പ്രക്ഷോഭമാണ് കർഷകസമരമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 26 ന് എല്ലാ സംസ്ഥാനങ്ങളിലും കർഷക റാലികൾ സംഘടിപ്പിക്കുമെന്നും ഹനൻമുള്ള പറഞ്ഞു.

കർഷക സംഘടനകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു. മോഡി സർക്കാർ കർഷകരെ ശത്രുക്കളായാണ് കാണുന്നത്.കേന്ദ്ര സർക്കാറും ബി ജെ പിയും  കിണഞ്ഞു പരിശ്രമിച്ചിട്ടും കർഷക പ്രക്ഷോഭത്തെ തകർക്കാനായില്ല.

  സമരം ചെയ്യുന്ന കർഷകരെ കൊലപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ഹനൻ മുള്ള പറഞ്ഞു.കർഷക സമരത്തിൻ്റെ ഒന്നാം വാർഷിക ദിനമായ നവംബർ 26 ന് രാജ്യ തലസ്ഥാനത്ത് കൂടുതൽ കർഷകർ സംഘടിക്കും. അന്നേ ദിവസം എല്ലാ സംസ്ഥാനങ്ങളിലും കർഷക റാലികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

രാജ്യം കണ്ട ഏറ്റവും ദൈർഘ്യമേറിയ ജനാധിപത്യ പ്രക്ഷോഭമാണ് കർഷക സമരം. സമരത്തിൽ പങ്കെടുത്ത എഴുന്നൂറോളം കർഷകർക്ക് ഇതു വരെ ജീവൻ നഷ്ടമായി. 500 കർഷക സംഘടനകളാണ് ഒറ്റക്കെട്ടായി സമരത്തിൽ അണിനിരക്കുന്നത്.ഇതും ചരിത്രത്തിൽ ആദ്യമാണെന്നും ഹനൻ മുള്ള വ്യക്തമാക്കി.

കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കർഷക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ഹനൻ മുള്ള കണ്ണൂരിൽ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News