ഇന്ത്യ കസറി മക്കളേ…; ട്വന്‍റി-20 പുരുഷ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം 

ട്വന്‍റി-20 പുരുഷ ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയത്തോടെ മടക്കം.. സൂപ്പര്‍ ട്വല്‍വ് ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന് നമീബിയയെ തകര്‍ത്തു. നമീബിയ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 28 പന്ത് ബാക്കിനില്ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ഇന്ത്യ മറികടന്നു.

ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്മയും കെ എല്‍ രാഹുലും അര്‍ധസെഞ്ച്വറികള്‍ നേടി. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്ത നമീബിയയുടെ ടോപ് സ്കോറര്‍  26 റണ്‍സെടുത്ത ഡേവിഡ് വീസെയാണ്.

ഇന്ത്യന്‍ നിരയില്‍ രവീന്ദ്രജഡേജയും ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി..ജസ്പ്രീത് ബൂംറ രണ്ട് വിക്കറ്റ് വീഴ്ത്തി. ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ നേരത്തെ തന്നെ പുറത്തായിരുന്നു. പാകിസ്താന്,ന്യൂസിലണ്ട് ടീമുകളാണ് ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നും സെമിയിലെത്തിയത്.

ലോകകപ്പിലെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് മറ്റന്നാള്‍ തുടക്കമാകും. ആദ്യ സെമിയില്‍ ഇംഗ്ലണ്ട് ന്യൂസിലണ്ടിനെ നേരിടും.. രണ്ടാം സെമിയില്‍ പാകിസ്താന് ഓസ്ട്രേലിയയാണ് എതിരാളി.. നവംബര്‍ 14നാണ് കിരീടപ്പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News