അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ഭയക്കാനുള്ള സാഹചര്യമില്ല; സിദ്ധാർഥ് ഭരതൻ

മലയാളികളുടെ പ്രിയ നടി കെപിഎസി ലളിത ആശുപത്രിയിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ഭയക്കാനുള്ള സാഹചര്യമില്ലെന്ന് മകനും, സംവിധായകനും, നടനുമായ സിദ്ധാർഥ് ഭരതൻ.

അമ്മ സുഖം പ്രാപിക്കുകയാണെന്നും നിലവിൽ ഭയപ്പെടേണ്ട സ്റ്റേജിൽ അല്ല ഉള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സ്നേഹത്തിനും പ്രാർത്ഥനയ്ക്കും അദ്ദേഹം എല്ലാവരോടും നന്ദിയറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കെപിഎസി ലളിത അത്യാസന്ന നിലയിൽ എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചത്. ഇതിനോടുള്ള പ്രതികരണമാണ് സിദ്ധാർഥ് ഫേസ്ബുക്കിൽ കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News