പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

പന്തളത്ത് അതിഥിത്തൊഴിലാളിയെ തലയില്‍  മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശി ഫനീന്ദ്രദാസ് ആണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.

പുലര്‍ച്ചെയോടെയാണ്  പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ തിരച്ചിലില്‍ പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശി ഫനീന്ദ്ര ദാസാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ ഏറെ നാളുകളായി കടയ്ക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു.  ത

ലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ശരീരത്തില്‍ മറ്റ് ചതവുകള്‍ കൂടി കണ്ടെത്തിയതോടെ  കൊലപാതകമാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സ്ഥലത്ത് എത്തിച്ച പൊലീസ് നായ മണം പിടിച്ച് സമീപത്തെ ഹോട്ടലിന് പിന്നിലുള്ള അതിഥി തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ക്യാമ്പിലേക്ക് നീങ്ങിയതും ദുരൂഹത ഉണര്‍ത്തുന്നതാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരുന്നു. പന്തളം എസ്എച്ച്ഒ എസ്. ശ്രീകുമാര്‍, എസ്.ഐ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ആണ് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള മേല്‍നടപടികള്‍ സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News