തിളച്ച എണ്ണയില്‍ കൈമുക്കി ചിക്കന്‍ പൊരിച്ചെടുത്ത് വഴിയോര കച്ചവടക്കാരന്‍: വൈറല്‍ വീഡിയോ

തിളച്ച എണ്ണയില്‍ കൈമുക്കി ചിക്കന്‍ പൊരിച്ചെടുക്കുന്ന വഴിയോര കച്ചവടക്കാരന്റെ വീഡിയോ വൈറലാകുന്നു. ജയ്പൂരിലെ അലി ചിക്കന്‍ സെന്ററിന്റെ ഉടമയാണ് കഥയിലെ താരം.

ആദ്യം മസാലയില്‍ കിടക്കുന്ന ചിക്കന്‍ ചട്ടിയിലേക്ക് എടുത്ത ഇടും. പീന്നിട് തന്റെ കൈ മുക്കി ,ചിക്കന്‍ ഫ്രൈ തിളച്ച എണ്ണയില്‍ നിന്നെടുക്കും. അതിനുശേഷം, ചിക്കന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റും. ഇതാണ് വീഡിയോയില്‍ കാണുന്നത്.

ഷൈലേഷ് എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇന്ന് ഈ വീഡിയോ 2 മില്യണ്‍ ഓളം കാഴ്ച്ചക്കാരാണ് കണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി കമന്റകളും അഭിനന്ദനകളുമാണ് ഇദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്. ഇതിന്റെ പിന്നിലുള്ള ട്രിക്ക് മനസ്സിലായെന്നും വ്യക്തമാക്കിക്കൊണ്ടും പലരും രംഗത്തെത്തി. പക്ഷേ, സമൂഹ്യമാധ്യമങ്ങളില്‍ ഈ കച്ചവടക്കാരന്‍ താരമായി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News