ശരീരക്ഷീണവും വിളർച്ചയും രക്തക്കുറവും ക്ഷീണവും ഒക്കെ ഈ വിറ്റാമിന്റെ അഭാവമാണ്

നമ്മുടെ ചർമ്മ സൗന്ദര്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും കാരണമാകുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. അതുകൊണ്ട് തന്നെ പോഷകങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.വിറ്റാമിൻ എ, ബി, സി, ഡി, ഇ എന്നീ വിറ്റാമിനുകൾ ശരീരത്തിന്റേയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് വളരെ നല്ല
താണ്.

വിറ്റാമിൻ എ

ചർമ്മത്തിന് ബലവും അഴകും നൽകുന്നതിന് വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്. ഈ വിറ്റാമിൻ സ്കിൻ ക്യാൻസറിൽനിന്നും ആന്റി ഏജിംഗിൽ നിന്നും സംരക്ഷിക്കുന്നു. സൂര്യ താപത്തിൽ നിന്നും സ്കിന്നിനെ സംരക്ഷിക്കുന്നതു കൂടാതെ ചർമ്മത്തിലെ അണു ബാധ തടയാനും ആരോഗ്യകരമായമുടിക്കും കണ്ണുകൾക്കും വിറ്റാമിൻ എ കലർന്ന ഭക്ഷണങ്ങൾ അത്യന്താപേക്ഷിതമാണ്.

ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ്, ഏത്തപ്പഴം, മുട്ട, പാൽ, ലിവർ, ആപ്രിക്കോട്ട് എന്നിവയൊക്കെ ധാരാളംകഴിക്കുക.ആപ്പിളിലാണ് വിറ്റാമിൻ എ ഏറ്റവും കൂടുതലായുള്ളത്

വിറ്റാമിൻ എയുടെ അഭാവം മാലക്കണ്ണുപോലെയുളള (രാതിയിലെ അന്ധത) അസുഖങ്ങൾ ഉണ്ടാക്കുന്നു. കണ്ണുനീർഗ്രന്ധികളുടെ പ്രവർത്തനം ത്വരിതമാക്കാനും അതുവഴി കണ്ണിനു തിളക്കവും വ്യക്തതയും നൽകുവാനും വിറ്റാമിൻ എ സഹായിക്കുന്നു. അതുപോലെ വൈറ്റമിൻ എയുടെ അഭാവം കേൾവിശകതിയേയയും ബാധിക്കുന്നു. വിറ്റാമിൻ എ കലർന്ന ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക വഴി ഈ വിറ്റാമിൻ കുറവ് പരിഹരിക്കാം. . ഇതിൽ അടങ്ങിയിട്ടുള്ള മാലിക് ആസിഡ് പല്ലുകൾ,കണ്ണുകൾ, ദഹനേന്ദ്രിയം എന്നിവയ്ക്ക് പ്രതിരോധശക്തി നൽകുന്നു.

വിറ്റാമിൻ ബി

ഈ വിറ്റാമിന്റെ കുറവ് അകാല നര, വാർദ്ധക്യം എന്നിവ ഉണ്ടാക്കുന്നു. ബി. ഗ്രൂപ്പിലെ എല്ലാ വിറ്റാമിനുകളും അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ബിയുടെ കുറവ് നമ്മുടെ ആരോഗ്യനില തന്നെവഷളാക്കും, ശരീരക്ഷീണവും വിളർച്ചയും രക്തക്കുറവും ക്ഷീണവും ഒക്കെ ഈ വിറ്റാമിന്റെ അഭാവമാണ്. സ്കിൻ വരണ്ടുണങ്ങി ഓജസ്സ് ഇല്ലാതാക്കും.അതുപോലെ കേൾവിശക്തിക്ക് ഈവിറ്റാമിൻ വളരെ പ്രധാനമാണ്.

മുട്ട, പാൽ, തൈര്, അണ്ടിപ്പരിപ്പ്, കരൾ, മീൻ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.വിറ്റാമിൻ ബി സമ്പുഷ്ടമായുള്ളത് സോയാബീൻസിലാണ്.

വിറ്റാമിൻ സി:കണ്ണ്, പല്ല്, തലമുടി എന്നിവയ്ക്ക് ഈ വിറ്റാമിൻ അത്യവശ്യമാണ്.

യുവത്വം നിലനിർത്താനും അകാലനരയ്ക്കും വിറ്റാമിൻ സി അത്യാവശ്യമാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ദഹനപ്രക്രിയയെ സഹായിക്കുകയും കുടൽസംബന്ധമായ അസുഖങ്ങൾക്ക് ശമനം വരുത്തുകയും ചെയ്യുന്നു.

നെല്ലിക്ക, ഓറഞ്ച്, തക്കാളി, നാരങ്ങ, മുന്തിരികൂടാതെ മുളപ്പിച്ച പയർ വർഗ്ഗങ്ങളിലും ഇവ കാണപ്പെടുന്നു.നെല്ലിക്കയിൽ വിറ്റാമിൻ സി ധാരളമായി കാണപ്പെടുന്നു.നെല്ലിക്കായിലുളള ഇരുമ്പുസത്ത് നമ്മുടെ ശരീരവിളർച്ചമാറ്റി ശരീരത്തിന് ഓജസ്സ് നൽകുന്നു. തലമുടിക്ക് കറുപ്പു നിറവും
ബലവും നൽകുന്നു.

വിറ്റാമിൻ ഡി:സൺ ലൈറ്റ് വിറ്റാമിൻ എന്ന് അറിയപ്പെടുന്നത്..കാരണംസൂര്യപ്രകാശത്തിലാണ് ഈ വിറ്റാമിൻ ഉത്പാദിപ്പിക്കപ്പെടുന്നത്

.ഇത് കാത്സ്യം ഫോസ്ഫറസ് എന്നിവയുടെ അളവ്
രക്തത്തിൽ 70 ശതമാനം വരെ ഉയർത്തുന്നു. എല്ലുകളുടേയും പല്ലുകളുടേയും തേയ്മാനം തലമുടി, കണ്ണ് എന്നിവയുടെ ആരോഗ്യത്തിനും ഈ വിറ്റാമിൻ ആവശ്യമാണ്. ദിവസവും കുറ
ച്ചുനേരമെങ്കിലും സൂര്യപ്രകാശം ശരീരത്തിൽ ഏൽപ്പിക്കുന്നത് ഈ വിറ്റാമിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.

പാൽ, മുട്ട,മാംസം, എണ്ണകൾ,കൂൺ ഇവയാണ് വിറ്റാമിൻ ഡിയുടെ ഉറവിടം.

വിറ്റാമിൻ ഇ:സൗന്ദര്യ വർദ്ധനവിന് അതായത് സ്കിന്നിന്റെ പരിപോഷണത്തിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന വിറ്റാമിനാണ്ഇത്.

ദിവസേനയുളള വിറ്റാമിൻ ഇയുടെ ഉപയോഗം ഏതു ചീത്തയായ സ്കിന്നിന്റെ ആയാലും ഘടന മെച്ചപ്പെടുത്തും. വിറ്റാമിൻ ഇ പുതിയ സെല്ലുകളുടെ രൂപീകരണത്തിനും ബ്ലഡ് സർക്കുലേഷനും സഹായിക്കുന്നു.

ഒലിവോയിൽ, ബദാം ഓയിൽ, സൺഫ്ളവർ ഓയിൽ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവയിലൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നു.

SAPNA SHAMEEN ,Chemparathy Ayurvedic Wellness Centre& Beauty Salon

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here