ബ്രഹ്മമംഗലത്ത് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ടുപേർ മരിച്ചു; അച്ഛനും മകളും ഗുരുതരാവസ്ഥയിൽ

കോട്ടയം വൈക്കം ബ്രഹ്മമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. കാലായിൽ സുകുമാരന്റെ മകൾ സൂര്യ, ഭാര്യ സീന എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയ മകളും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

വൈക്കം ചെമ്പ് പഞ്ചായത്തിലെ ബ്രമംഗലത്താണ് സംഭവം. ഇളയ മകൾ സുവർണ സമീപത്തെ ബന്ധുവീട്ടിൽ എത്തി വിവരം ബോധിപ്പിച്ചതിനെ തുടർന്നാണ് സംഭവം പുറ ലോകം അറിയുന്നത്. തുടർന്ന് അയൽവാസികൾ വീട്ടിൽ എത്തിയപ്പോഴേക്കും ബാക്കി മൂന്ന് പേരും അബോധവസ്ഥയിലായിരുന്നു.

ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ധചികിത്സയ്ക്കായി എത്തിച്ചെങ്കിലും അമ്മ സീനയും മൂത്ത മകൾ സൂര്യയും മരിച്ചിരുന്നു. പിതാവ് സുകുമാരനും ഇളയ മകളും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൂത്തമകൾ സൂര്യയുടെ വിവാഹം അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരുന്നു.

സൂര്യയ്ക്ക് കൊവിഡ് വന്ന് മാറിയ ശേഷം ശാരീരിക അസ്വസ്ഥതകൾ വിട്ടു മാറിയിരുന്നില്ല. മകളുടെ രോഗാവസ്ഥ മൂലമുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News