പുതിയ അണക്കെട്ട് വേണം; കേരളം സുപ്രീംകോടതിയില്‍  

മുല്ലപ്പെരിയാർ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു. വിദഗ്ദ കമ്മിറ്റി അംഗീകരിച്ച റൂൾ കാർവ് പുന പരിശോധിക്കണം എന്നും പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ അണക്കെട്ട് നിർമിക്കണം എന്നുമാണ് കേരളം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്.

ബേബി ഡാം ബലപ്പെടുത്തുന്നതിന് അപ്പുറം പുതിയ ഡാം നിർമിക്കുകയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം എന്നറിയിച്ച കേരളം സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കയും കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴയുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കിയിട്ടുണ്ട്.

2017 മുതൽ 2021 വരെ പെയ്ത മഴയുടെ അളവ് ഉൾപ്പെടെ വ്യക്തമാക്കി മുന്നൂറിലേറെ പേജുള്ള സത്യവാങ്മൂലം ആണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2017 മുതൽ പലപ്പോഴായി പെയ്ത അപ്രതീക്ഷിത മഴ മൂലം അണക്കെട്ടിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടായതായി ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടെ സമർപ്പിച്ചാണ് കേരളം വ്യക്തമാക്കിയത്. കേസിൽ ശനിയാഴ്ച കോടതി വീണ്ടും വാദം കേൾക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News