ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് പിന്നാലെ കൊവാക്സിന് ബ്രിട്ടന്റെ അംഗീകാരം

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കൊവാക്സിന് ബ്രിട്ടന്റെ അംഗീകാരം. നവംബര്‍ 22ന് പുലര്‍ച്ചെ മുതല്‍ നാല് മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.

നവംബര്‍ 22 മുതല്‍ കൊവാക്സിന്‍ എടുത്തവര്‍ക്ക് യുകെയില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തു.

കൊവാക്സിനു പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സിനുകള്‍ക്കും യുകെയുടെ അംഗീകാരം ലഭിച്ചു.അതെ സമയം രാജ്യത്ത് 10,126 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

1,40,638 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 98.25% ആയി ഉയര്‍ന്നിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News