പാര്‍വതി അമ്മാളിന് ഇനി സുരക്ഷിതമായി ഉറങ്ങാം; വീട് പ്രഖ്യാപിച്ച് രാഘവ ലോറന്‍സ്

സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രത്തിലെ സെങ്കിണി എന്ന കഥാപാത്രത്തിന് പ്രചോദനമായ പാര്‍വതി അമ്മാളിന് വീട് നിര്‍മ്മിക്കാന്‍ സഹായം പ്രഖ്യാപിച്ച് നടന്‍ രാഘവ ലോറന്‍സ്.

ചെന്നൈ പോരൂരിലെ ഓലമേഞ്ഞ കുടിലില്‍ മകള്‍ക്കും മരുമകനും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് പാര്‍വതി ഇപ്പോള്‍ താമസിക്കുന്നത്.

സെങ്കിണിക്ക് നല്ല വീടും നഷ്ടപരിഹാരവും പ്രഖ്യാപിക്കുന്നതായാണ് സിനിമയില്‍ കാണിക്കുന്നത്.

”28 വര്‍ഷം മുമ്പ് ഭര്‍ത്താവ് രാസക്കണ്ണ് ഒരു തെറ്റും കൂടാതെ കൊല ചെയ്യപ്പെട്ട പാര്‍വതി അമ്മാളിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോള്‍ മനസ് സങ്കടപ്പെട്ടു. ഒരു യൂട്യൂബ് ചാനലിലെ ഒരു പ്രോഗ്രാമില്‍ നിന്നാണ് അവളുടെ ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ച് താന്‍ അറിഞ്ഞത്. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വാര്‍ത്ത ചെയ്ത മാധ്യമപ്രവര്‍ത്തകനെ ബന്ധപ്പെട്ടതായും” ലോറന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.



ജസ്റ്റിസ് ചന്ദ്രുവിന്റെ വക്കില്‍ ജീവിതത്തിലെ ഒരു കേസാണ് സിനിമയ്ക്ക് ആധാരം. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ലിജോ മോളുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News