ഭര്‍ത്താവിന്റെയും സഹോദരന്റെയും മരണം വിശ്വസിക്കാനാകാതെ അല്‍ഫിയ; അന്‍സില്‍ വിടപറഞ്ഞത് കല്യാണം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ…

തെന്മല ഡാമിന് സമീപം കൊച്ചു പാലം കുളിക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച വാര്‍ത്ത നടുക്കത്തോടെയാണ് കരുനാഗപ്പള്ളി നിവാസികള്‍ കേട്ടത്. കരുനാഗപ്പള്ളി സ്വദേശികളായ അന്‍സില്‍ (26), അല്‍ത്താഫ് (23) എന്നിവരാണ് മരിച്ചത്.

കുടുംബത്തോടൊപ്പം ഏര്‍വാടി പള്ളിയില്‍ പോയി തിരികെ വരും വഴിയാണ് ഇവര്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങിയത്. കഴിഞ്ഞ ഒക്ടോബര്‍ 18-നാണ് അന്‍സിലും അല്‍ത്താഫിന്റെ സഹോദരി അല്‍ഫിയയും തമ്മിലുള്ള വിവാഹം നടന്നത്.

വിദേശത്തായിരുന്ന അന്‍സില്‍ വിവാഹത്തിനായാണ് നാട്ടില്‍ എത്തിയത്. സഹോദരി ഭര്‍ത്താവിന്റെയും , സഹോദരന്റെയും മരണം ഒരു നാടിന്റെ മുഴിവന്‍ കണ്ണീരായി മാറുകയാണ്.

തിങ്കളാഴ്ച രാവിലെ 9 മണിയോടെ തെന്‍മലയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിച്ച അന്‍സില്‍ (26) അന്‍സിലിന്റെ ഭാര്യ സഹോദരന്‍ അല്‍ത്താഫിന്റെ യും മരണങ്ങള്‍ കരുനാഗപ്പള്ളി ഞെട്ടലോടെയാണ് കേട്ടത്. അന്‍സിലിന്റെ വിവാഹം ഒക്ടോബര്‍, 18 നായിരുന്നു. നവംബര്‍ 25 ന് ജോലി സ്ഥലമായ ഗള്‍ഫിലേക്ക് മടങ്ങി പോകാനിരിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് കുടുംബാംഗങ്ങളോടൊപ്പം രണ്ട് വാഹനങ്ങളില്‍ ഏര്‍വാടിക്ക് പുറപ്പെട്ടത്. മടങ്ങിവരുമ്പോള്‍ തെന്‍ മലയ്ക്ക സമീപം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയത്. മരിച്ച അല്‍ത്താഫിന്റെ പിതാവ് അന്‍സറും കുളിക്കാനുണ്ടായിരുന്നു പെട്ടെന്ന് ജലനിരപ്പുയര്‍ന്ന് രണ്ടു പേരും അപകടത്തില്‍ പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഭര്‍ത്താവിന്റെയും സഹോദരന്റെയും മരണവാര്‍ത്ത വിശ്വസിക്കാനാകുന്നില്ല അല്‍ഫിയയ്ക്ക്. അല്‍ത്താഫും അന്‍സിലും സുഹൃത്തുക്കളെപ്പോലെയായിരുന്നു. ഇരുവര്‍ക്കും നാട്ടില്‍ വലിയ സുഹൃദ് ബന്ധങ്ങളും ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News