കെഎസ്ആർടിസി സമുച്ചയ നിർമാണം; വിജിലൻസ് അന്വേഷണം നടക്കുന്നു; മന്ത്രി ആൻ്റണി രാജു

കോ‍ഴിക്കോട് കെഎസ്ആർടിസി സമുച്ചയ നിർമാണത്തിൽ പിഴവ് കണ്ടെത്തിയതിനാൽ വിജിലൻസ് അന്വേഷണം നടക്കുന്നതായി മന്ത്രി ആന്റണി രാജു നിയമസഭയിൽ. മദ്രാസ് ഐ ഐ ടി വിശദപഠനം നടത്തിയതായും പഠന പ്രകാരം ഓപ്പറേഷൻ നിർത്തിവച്ചതായും അദ്ദേഹം പറഞ്ഞു.

‘കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും നിർമാണ പിഴവിൽ പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. വിജിലൻസ് അന്വേഷണം പൂർത്തിയാകുമ്പോൾ പ്രതികൾ പിടിയിലാകും. ഇപ്പോൾ വെറും കൽ മന്ദിരമാണ്. നിർമ്മാണം നടന്നത് യുഡിഎഫിന്റെ കാലത്താണ്. മറ്റൊരു പാലാരിവട്ടം ആണോ ഇതെന്ന് അന്വേഷിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.

കെട്ടിടം ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്. ആര്യാടൻ, ശിവകുമാർ, തിരുവഞ്ചൂർ എന്നിവരുടെ കാലത്താണ് നിർമ്മാണം നടന്നത്. ഈ സർക്കാർ വന്നതിന് ശേഷം കെട്ടിടം സംരക്ഷിക്കാനാണ് നോക്കുന്നത്
പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും ആൻ്റണി രാജു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News