
ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്ററിന് മൂന്ന് അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍. ഹീമോഫീലിയ ചികിത്സാരംഗത്തെ മികവിനാണ് ജില്ലാ ആശുപത്രിയ്ക്ക് പുരസ്‌കാരങ്ങൾ ലഭിച്ചത്.
വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയ സ്‌പോണ്‍സര്‍ ചെയ്ത ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍ (എച്ച്ടിസി, ട്വിന്നിങ്‌സ് പാര്‍ട്ണർ) പുരസ്‌കാരം, ഗ്രി ഫോള്‍സ് ഹിമോഫിലിയ അവയര്‍നെസ് ഗ്ലോബല്‍ അവാർഡ്, ഹീമോഫീലിയ രോഗികളുടെ വിവരങ്ങള്‍ സമഗ്രമായി ശേഖരിച്ച് സ്വകാര്യത കൈവിടാതെ സൂക്ഷിച്ചതിന് 2021ലെ ഡാറ്റ എക്‌സലന്‍സി അവാര്‍ഡ് എന്നിവയാണ് ലഭിച്ചത്.
ഹീമോഫീലിയ രോഗികളുടെ പരിചരണവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, ഹീമോഫീലിയ ചികിത്സാകേന്ദ്രങ്ങള്‍, ഹീമോഫീലിയ സൊസൈറ്റികള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കാനാണ് അവാർഡ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിൽനിന്ന് ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. വിജയകുമാർ അവാർഡ് സ്വീകരിച്ചു. ഹീമോഫീലിയ സെന്ററിന്റെ തുടക്കംമുതല്‍ സ്ഥാപനത്തെ നയിക്കുന്ന ഡോ. വിജയകുമാറിനെ ആശുപത്രി വികസനസമിതി ആദരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here