മയക്കുമരുന്ന് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; യുവാവിനെതിരെ കാപ്പാ നിയമം ചുമത്തി

മയക്കുമരുന്ന് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാസർകോട് ജില്ലാ കലക്ടർ കാപ്പാ നിയമം ചുമത്തി.

20 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മധൂർ ബിലാൽ നഗർ സ്വദേശി ഇ കെ അബ്ദുൾ സമദാനിക്കെതിരെ യാണ് കാപ്പ നിയമം ചുമത്തിയത്.

വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെ മറ്റ് നിരവധി കേസുകളിൽ പ്രതിയാണ് 28 കാരനായ അബ്ദുൾ സമദാനി.

മയക്ക് മരുന്ന് ഉൾപ്പടെ ഒന്നിലേറെ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ നിയമം ചുമത്തുവാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here