മരണാനന്തര ചടങ്ങിനെത്തിയവരെ കടന്നല്‍ കുത്തി, പ്രാവിനും ആടിനും കുത്ത്.. 

തൃശ്ശൂരില്‍ മരണാനന്തര ചടങ്ങിനെത്തിയവരെ കടന്നല്‍ കുത്തി.  പുത്തന്‍പീടികയ്ക്ക് സമീപം ഗവ. ആയുര്‍വേദ ആശുപത്രി റോഡില്‍ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം നടന്നത്.

കടന്നലുകളുടെ ആക്രമണത്തില്‍ നാല് വളര്‍ത്തു പ്രാവുകളും ചത്തു. ഒരു ആടിനും കുത്തേറ്റു. ദേഹമാസകലം കടന്നലുകളുടെ കുത്തേറ്റതിനെത്തുടര്‍ന്നു കുളത്തില്‍ ചാടി രക്ഷപ്പെട്ട  പുത്തന്‍പീടിക കുരുതുകുളങ്ങര ചാക്കോയെ (56) പാദുവ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

20ഓളം പേര്‍ക്ക് കടന്നല്‍ കുത്തേറ്റു.  അരിമ്ബൂര്‍ പല്ലന്‍ മേരി മരിച്ചതിനെ തുടര്‍ന്ന് അന്ത്യോപചാരം അര്‍പ്പിക്കാനാത്തെിയവര്‍ക്കാണു കടന്നല്‍ കുത്തേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News