ഫാത്തിമ ലത്തീഫിന്‍റെ മരണം; സിബിഐ കേസിൽ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല: ജോൺ ബ്രിട്ടാസ് എംപി 

ഫാത്തിമ ലത്തീഫിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിബിഐ അനാസ്ഥകാട്ടിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കേസിൽ സിബിഐ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

ഫാത്തിമ ലത്തീഫ് വിടവാങ്ങി രണ്ട് വർഷങ്ങള്‍ പിന്നിടുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്ഐ രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് എം പി.

രാഷ്ട്രീയ പ്രതിയോഗിയെ വേട്ടയാടാൻ രാവും പകലും നടക്കുന്നവർ ഈ കേസിൽ നിസംഗ നിലപാട് ആണ് സ്വീകരിക്കുന്നത്. കേന്ദ്ര സർവകലാശാല ഈ വിഷയത്തിൽ ഇടപെട്ടില്ല.സി ബി ഐ കേസന്വേഷണം ആരംഭിച്ചിട്ടു രണ്ടു വർഷമായി. പക്ഷെ ഒന്നും മുന്നോട്ട് പോയില്ലെന്നും ജോണ്‍ബ്രിട്ടാസ് എം പി പറഞ്ഞു.

ജനാധിപത്യപരമായ സംവിധാനത്തിന്റെ കുറവാണ് ഇത്തരം സംഭവങ്ങൾ ക്യാമ്പസുകളിൽ ആവർത്തിക്കാൻ കാരണമെന്നും ജോണ്‍ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News