കേരളത്തിന്റെ പ്രിയ കലാകാരിക്ക് ആദരാഞ്ജലികൾ; കോഴിക്കോട് ശാരദയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കോഴിക്കോട് ശാരദയ്ക്ക് അനുശോചനം രേഖപ്പെടുത്തി. ഒട്ടേറെ പ്രതിഭകളെ കൈരളിക്ക് സമ്മാനിച്ച കോഴിക്കോടിന്റെ മണ്ണിൽ നിന്നും ഉയർന്നുവന്ന മറ്റൊരു അനുഗ്രഹീത അഭിനേതാവ് കൂടെ വിടവാങ്ങുകയാണെന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

പ്രശസ്ത അഭിനേത്രി കോഴിക്കോട് ശാരദയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഒട്ടേറെ പ്രതിഭകളെ കൈരളിക്ക് സമ്മാനിച്ച കോഴിക്കോടിന്റെ മണ്ണിൽ നിന്നും ഉയർന്നുവന്ന മറ്റൊരു അനുഗ്രഹീത അഭിനേതാവ് കൂടെ വിടവാങ്ങുകയാണ്. നാടകങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ കോഴിക്കോട് ശാരദ പിന്നീട് ടെലിവിഷൻ പരിപാടികളിലും സിനിമയിലും സജീവമായിരുന്നു. 90 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കേരളത്തിന്റെ പ്രിയ കലാകാരിക്ക് ആദരാഞ്ജലികൾ നേരുന്നു. അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News