
ജോജുവിന്‍റെ പ്രതിഷേധത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. ജോജുവും കോൺഗ്രസുമായുള്ള ഒത്തുതീർപ്പു ശ്രമങ്ങളിലും സിപിഎം ഇടപെട്ടിട്ടില്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
ഇന്ധന വിലയെക്കുറിച്ചു എ വിജയരാഘവന്‍ പ്രതികരിച്ചു. ഇന്ധന വില കേന്ദ്രം ഇനിയും കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപെരിയാർ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് മരവിപ്പിച്ചിട്ടുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട വിഷയമാണ്, അതിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here