ഭാഷാ പണ്ഡിതനും പ്രഭാഷകനുമായ പ്രൊഫ. രാജൻ തമ്പാൻ അന്തരിച്ചു

ഇംഗ്ലീഷ് അദ്ധ്യാപകനും, മികച്ച പ്രഭാഷകനും സംസ്കൃതം, മലയാളം ഭാഷാ പണ്ഡിതനുമായിരുന്ന പ്രൊഫ. രാജൻ തമ്പാൻ അന്തരിച്ചു. 91 വയസായിരുന്നു.

തിരുവനന്തപുരം എം ജി കോളേജ്, ധനുവച്ചപുരം, ചേർത്തല, ഒറ്റപ്പാലം, പന്തളം, മട്ടന്നൂർ, കൊട്ടിയം എന്നീ എൻ. എസ്.എസ് കോളേജുകളിൽ ദീർഘകാലം ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. എൻ.എസ്.എസ്, ആചാര്യ അവാർഡ് നൽകി ബഹുമാനിച്ചിട്ടുണ്ട്.

പരേതയായ ബാലാമണി തമ്പുരാട്ടിയാണ് ഭാര്യ. പരേതനായ സുരേഷ് വർമ്മ, സുഷമാകുമാരി തമ്പുരാട്ടി എന്നിവര്‍ മക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here