ഉടല്‍ ആടിന്റേത്, മനുഷ്യക്കുഞ്ഞിന്റെ കരച്ചില്‍; ഒരു വശത്തേക്ക് തൂങ്ങിക്കിടക്കുന്ന നാക്ക്; അപൂര്‍വ കാഴ്ചയായി ആട്ടിന്‍കുട്ടി

വര്‍ക്കല നഗരസഭയിലെ മുണ്ടയില്‍ കല്ലാഴി വീട്ടില്‍ ആശാ വര്‍ക്കറായ ബേബി സുമത്തിന്റെ വീട്ടിലെ ആടിനെ കാണാന്‍ ആളുകള്‍ ഒഴുകിയെത്തുകയാണ്. മനുഷ്യക്കുഞ്ഞിന്റെ കരച്ചിലും പഗ്ഗ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയുടെയും വാനരന്റെയും മുഖസാദൃശ്യവുമുള്ള ആട്ടിന്‍കുട്ടിയാണ് ഇപ്പോള്‍ വര്‍ക്കലയിലെ താരം.

മനുഷ്യ കുഞ്ഞിന്റെ കരച്ചില്‍ പോലെയാണ് ആട്ടികുട്ടിയുടെ ശബ്ദം. ഞായറാഴ്ച രാത്രി 11ഓടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ആട് അപൂര്‍വയിനം ആട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഇപ്പോള്‍ കുപ്പിയില്‍ നിപ്പിള്‍ ഘടിപ്പിച്ചാണ് വീട്ടുകാര്‍ ആട്ടിന്‍കുട്ടിക്ക് പാല്‍ നല്‍കിവരുന്നത്.

നാവും പല്ലുകളും മനുഷ്യന്‍റേതിന് സാദൃശ്യവുമുള്ളതിനാല്‍ തള്ളയാട് മുലയൂട്ടാന്‍ അനുവദിക്കുന്നില്ല. ജംനാപ്യാരി ഇനത്തില്‍പ്പെട്ട ആണാടിന്റെ ബീജസങ്കലനത്തിലൂടെയാണ് തള്ളയാട് കുട്ടിക്ക് ജന്മം നല്‍കിയത്.

ഈ കുട്ടി പെണ്ണാടിന് നെറ്റിത്തടത്തോട് ചേര്‍ന്ന് മധ്യഭാഗത്തായാണ് രണ്ട് കണ്ണുകള്‍ രൂപപ്പെട്ടിട്ടുള്ളത്. മൂക്കിന്റെ പാലമില്ല. ചെറിയൊരു സുഷിരം മാത്രമാണുള്ളത്. ശ്വസനം ഈ സുഷിരത്തിലൂടെയാണ്.

ആട്ടിന്‍ കുട്ടിയുടെ മേല്‍ച്ചുണ്ട് അപൂര്‍ണ്ണവുമാണ്. ഉടലും ശരീര ഭാഗങ്ങളുമെല്ലാം ആടിന്‍റേത് തന്നെ. നാവ് ഒരു വശത്തേക്ക് മാത്രം സദാസമയവും തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News