സംസ്ഥാനത്ത് കോഴികളുടെ ഡിമാന്റ് ഇടിയുന്നു

നാടന്‍ കോഴികള്‍ക്ക് ഡിമാന്റ് ഇടിഞ്ഞു. ലോക്ക് ഡൗണും അടച്ചുപൂട്ടലും കാരണം വഴിമുട്ടിയ പലരും നാടന്‍ കോഴി വളര്‍ത്തലില്‍ വലിയ താല്പര്യം കാണിച്ചിരുന്നു. എന്നാല്‍,  നാട്ടിന്‍പുറങ്ങളിലെ മിക്ക വീടുകളിലും ഇന്ന് നാടന്‍ കോഴികള്‍ സുലഭമെങ്കിലും ആവശ്യക്കാരേ കിട്ടാത്ത അവസ്ഥയിലാണ്.

കൂട്ടിലടച്ച്‌ നാടന്‍ കോഴി വളര്‍ത്തുന്നവരാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. 50 കിലോഗ്രാം കോഴിത്തീറ്റയ്ക്ക് 2280 രൂപയാണ് മൊത്തവില്പന കടകളിലെ വില. ചില്ലറ വില്പന ഷോപ്പുകളില്‍ വില ഇതിലും കൂടും.

കോഴിത്തീറ്റയില്‍ ഉള്‍പ്പെടുത്തുന്ന സോയയുടെ വില കുത്തനേ കൂടിയതാണ് തീറ്റയ്ക്ക് വില ഉയരാന്‍ കാരണമെന്ന് വില്‍പനക്കാര്‍ പറയുന്നു.

മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലാണ് സോയ ഉത്പാദിപ്പിക്കുന്നത്. ആറ് മാസം മുമ്പുവരെ കിലോയ്ക്ക് 30 രൂപയ്ക്ക് കിട്ടിയിരുന്ന സോയയ്ക്ക് ഇപ്പോള്‍ 102 രൂപയാണ് വില.

മുട്ടയിടുന്ന നാടന്‍ പിടയ്ക്ക് 700 രൂപ മുതല്‍ 800 രൂപ വരെ വില ഉണ്ടായിരുന്നു. ഇപ്പോള്‍ 400 രൂപയ്ക്ക് പോലും വേണ്ടാത്ത സ്ഥിതിയാണ്. പൂവന്‍കോഴികളുടെ ഡിമാന്റും കുറഞ്ഞിട്ടുണ്ട്. കോഴികള്‍ക്കുള്ള രോഗവും കൂടുതലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News