അക്ഷയ് കുമാറിന്റെ സിനിമ പഞ്ചാബിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർഷക സംഘടനകൾ

അക്ഷയ് കുമാര്‍ നായകനായ സുര്യവന്‍ശി സിനിമയുടെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളെ പിന്തുണച്ചതിനാണ് താരത്തിന്‍റെ സിനിമക്കെതിരെ പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ രംഗത്തുവന്നത്. വിഭാഗീതയ സൃഷ്ടിക്കുന്നവരെ ശ്രദ്ധിക്കേണ്ട എന്നായിരുന്നു താരം അന്ന് പറഞ്ഞിരുന്നത്.

ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് പഞ്ചാബ് ഹോഷിയാര്‍പൂരിലെ ഷഹീദ്ഉദ്ദം സിംഗ് പാര്‍ക്കില്‍ പ്രതിഷേധവുമായി എത്തിയത്. തിയറ്ററുകളിലെത്തിയ കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ സിനിമയുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞു. പാട്യാല, ബുദ്ലാധ അടക്കമുള്ള സ്ഥലങ്ങളിലെ നിരവധി തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത സുര്യവന്‍ശി നവംബര്‍ അഞ്ചിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററിലെത്തിയ വലിയ ചിത്രം കൂടിയാണ് സുര്യവന്‍ശി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News