പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. ഇന്നലെ കൊല്ലത്ത് നിന്ന് പിടിയിലായ ഇരുവരെയും കാട്ടാക്കട കോടതിയില്‍ ഹാജരാക്കി.

കാട്ടാകട ചന്ദ്രമംഗലം ഇളവന്‍കോണം വാസുദേവ വിലാസത്തില്‍ ശ്രീജ (35), കാമുകന്‍ കൊല്ലം പുന്തലത്താഴം സ്വദേശി സുനീഷ് (31) എന്നിവരാണ് പിടിയിലായത്.

കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മക്കളെ ഉപേക്ഷിച്ചതിനു ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുന്‍പാണ് ശ്രീജ കാമുകനൊപ്പം പോയത്.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ചാണ് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സുനീഷിനൊപ്പം കടന്നതെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News