ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകനും അമേരിക്കൻ പ്രൊഫസർക്കുമെതിരെ യു.എ.പി.എ ചുമത്തി ത്രിപുര പൊലീസ്

ത്രിപുരയിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടന്ന അക്രമസംഭവങ്ങളെപ്പറ്റി ട്വിറ്ററിൽ അഭിപ്രായം പങ്കുവെച്ചതിന് ആസ്‌ത്രേലിയൻ മാധ്യമപ്രവർത്തകൻ സി.ജെ വെർലിമാനും അമേരിക്കൻ പ്രൊഫസർ ഖാലിദ് ബെയ്ദൂനുമെതിരെ യു.എ.പി.എ ചുമത്തി പൊലീസ്. തങ്ങൾക്കെതിരെ കേസെടുത്ത കാര്യം ഇരുവരും ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

For writing only these 3 words “Tripura is burning”, BJP Government of Tripura has imposed UAPA on me. I want to reiterate once again, I will never hesitate to stand up for justice. PM of my country might be a coward, We journalists are not.

मैं आपकी जेलों से नहीं डरता. pic.twitter.com/pw5OrZlDRp

— Shyam Meera Singh (@ShyamMeeraSingh) November 6, 2021

അക്രമത്തെപ്പറ്റി പഠിക്കാനെത്തിയ വസ്തുതാന്വേഷണ സംഘത്തിലെ സുപ്രീം കോടതി അഭിഭാഷകർക്കും നൂറിലേറെ സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കുമെതിരെ നേരത്തെ യു.എ.പി.എ ചുമത്തിയിരുന്നു. കഴിഞ്ഞ മാസമാണ് വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ മാർച്ചിനിടെ മുസ്ലിം പള്ളികൾക്കു നേരെ അക്രമമുണ്ടായത്.

Thank you for the warm birthday wishes @DelhiPolice.

Inquilab Zindabad !!

#नोटबंदी_अर्थतंत्र_की_बरसी pic.twitter.com/vZ6FW5tOiD

— Srinivas BV (@srinivasiyc) November 8, 2021

അയൽരാജ്യമായ ബംഗ്ലാദേശിൽ ദുർഗ പൂജ ആഘോഷത്തിനിടെയുണ്ടായ അക്രമത്തോടുള്ള പ്രതികാരം എന്ന നിലയ്ക്കാണ് വി.എച്ച്.പിയും മറ്റും മാർച്ചുകൾ സംഘടിപ്പിച്ചത്. ന്യൂനപക്ഷങ്ങൾ കൂടുതലായി താമസിക്കുന്ന ഇടങ്ങളിലേക്ക് നടത്തിയ മാർച്ചിൽ കല്ലേറും തീവെപ്പുമടക്കം ഉണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tripura Police have laid charges against me and other journalists for reporting the recent violent attacks against Muslims in the state.

Update for current and new supporters of my work.https://t.co/nlQV8nCDjA

— CJ Werleman (@cjwerleman) November 9, 2021

ഈ അക്രമസംഭവങ്ങളെപ്പറ്റി ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചവർക്കെതിരെ ത്രിപുര പൊലീസ് വ്യാപകമായി കേസെടുക്കുകയായിരുന്നു. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന പേരിലാണ് കേസ്. നൂറിലേറെ സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ത്രിപുര പൊലീസ് സോഷ്യൽ മീഡിയ കമ്പനികൾക്ക് കത്തയച്ചിട്ടുണ്ട്.

ജേണലിസ്റ്റ് ശ്യാം മീര സിങ്, സുപ്രീം കോടതി അഭിഭാഷകരായ ഇഹ്തിഷാം ഹാഷ്മി, അമിത് ശ്രീവാസ്തവ, അൻസാർ ഇൻഡോരി, മുകേഷ് കുമാർ എന്നിവരും യു.എ.പി.എ ചുമത്തിയവരിൽപ്പെടുന്നു. ‘ത്രിപുര കത്തുന്നു’ എന്ന് ട്വീറ്റ് ചെയ്തതിനാണ് തനിക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും അത് ഇനിയും ഉറക്കെ പറയാൻ മടിയില്ലെന്നും ശ്യാം മീര സിങ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News