മുല്ലപ്പെരിയാർ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു

മുല്ലപ്പെരിയാർ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു. വിദഗ്ദ കമ്മിറ്റി അംഗീകരിച്ച റൂൾ കർവ് പുന പരിശോധിക്കണം എന്നും പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ അണക്കെട്ട് നിർമിക്കണം എന്നുമാണ് കേരളം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്. അതേ സമയം ബേബി ഡാം ബലപ്പെടുത്തണം എന്ന നിർദ്ദേശവുമായി കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകി.

എർത്ത് ഡാമും ബേബി ഡാമും ബലപ്പെടുത്തണം എന്ന നിർദ്ദേശമാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് അയച്ച കത്തിലൂടെ നൽകിയിരിക്കുന്നത്. അപ്രോച്ച് റോഡിൽ അറ്റകുറ്റ പണി നടത്തണം എന്നത് ഉൾപ്പടെ തമിഴ്നാട് നൽകിയ അപേക്ഷയിലെ ആവശ്യങ്ങൾ പരിഗണിച്ചാണ് കേന്ദ്രം കേരളത്തിന് കത്ത് നൽകിയത്. കേന്ദ്ര ജല ജോയിൻ്റ് സെക്രട്ടറിയാണ് കത്ത് നൽകിയത്.

അതേസമയം മുന്നൂറിലേറെ പേജുള്ള സത്യവാങ്മൂലം വിഷയത്തിൽ കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു. പുതിയ ഡാം നിർമിക്കുകയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം എന്നറിയിച്ച കേരളം സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കയും കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. അണക്കെട്ടിൻ്റെ വൃഷ്ടി പ്രദേശത്ത് മഴയുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കിയിട്ടുണ്ട്.

2017 മുതൽ 2021 വരെ പെയ്ത മഴയുടെ അളവ് ഉൾപ്പടെ മുന്നൂറിലേറെ പേജുള്ള സത്യവാങ്മൂലത്തിൽ കേരളം  വ്യക്തമാക്കിയിട്ടുണ്ട്. 2017 മുതൽ പലപ്പോഴായി പെയ്ത അപ്രതീക്ഷിത മഴ മൂലം അണക്കെട്ടിൽ പെട്ടന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യം ഉണ്ടായതായി ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പടെ സത്യവാങ്മൂലത്തിനൊപ്പം കേരളം സമർപ്പിച്ചു.

വിദഗ്ദ സമിതിയുടെ അംഗീകാരത്തോടെ തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവ് പരിശോധിക്കണം എന്ന ആവശ്യവും കോടതിയിൽ കേരളം ഉന്നയിച്ചു. ജല നിരപ്പ് ഉയർത്തണം എന്ന തമിഴ്നാടിൻ്റെ നിർദ്ദേശം നില നിൽക്കെ ആണ് റൂൾകർവ് പരിശോധിക്കണം എന്ന ആവശ്യം കേരളം ഉന്നയിച്ചത്. കേസിൽ ശനിയാഴ്ച കോടതി വീണ്ടും വാദം കേൾക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News