പറമ്പിക്കുളം-ആളിയാര്‍ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പുതുക്കും: മുഖ്യമന്ത്രി

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പുതുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഡിസംബറില്‍ നടക്കുമെന്ന് മന്ത്രി നിയസഭയില്‍ അറിയിച്ചു. ‘

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതിനായുള്ള പരിസ്ഥിതി ആഘാത പഠനങ്ങള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച്  കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഡിസംബറില്‍ നടക്കുമെന്ന് മന്ത്രി  നിയസഭയില്‍ അറിയിച്ചു.

മുല്ലപ്പെരിയാറിലെ മരംമുറി വിവാദത്തിലും  മന്ത്രി മറുപടി നല്‍കി.നിയവരുദ്ധമായതിനാലാണ് ഉത്തരവ് മരവിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം,  പറമ്പിക്കുളം-ആളിയാര്‍ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പുതുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2019-ല്‍ നടന്ന മുഖ്യമന്ത്രിതല യോഗത്തില്‍ കരാര്‍ പുതുക്കാന്‍ തമിഴ്നാട് സമ്മതമറിയിച്ചിരുന്നു.സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തമിഴ്നാടുമായി തുടര്‍ന്ന ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി  പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News