അമ്മ സുഖമായിരിക്കുന്നു, ഭയപ്പെടേണ്ട ആവശ്യമില്ല; സിദ്ധാര്‍ത്ഥ് ഭരതൻ

നടി കെ പി എ സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ സിദ്ധാര്‍ത്ഥ് ഭരതൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട്.’അമ്മ സുഖമായിരിക്കുന്നു. ഭയപ്പെടേണ്ട ആവശ്യമില്ല. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദി, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കെപിഎസി ലളിതയെ കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തു ദിവസം തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചി ആശുപത്രിയിലേക്ക് മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News