മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഫാത്തിമ ലത്തീഫിന്റെ കുടുംബം

മദ്രാസ് ഐ ഐ ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു. രണ്ട് വർഷമായിട്ടും സിബിഐ അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്.

എല്ലാവിധ സഹായവും  വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി, തമി‍ഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുമെന്ന് ഉറപ്പ് നൽകിയതായും ലത്തീഫ് പറഞ്ഞു.

മദ്രാസ് ഐ ഐ ടിയിലെ ഒന്നാംവർഷ എം.എ.ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി ആയിരുന്ന ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം നടന്നിട്ട് ഇന്ന് രണ്ട് വർഷം തികയുകയാണ്.

ആദ്യം തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ സിബിഐ അന്വേഷണം തുടങ്ങി 21 മാസം പിന്നിട്ടിട്ടും പുരോഗതി ഒന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ്  ഫാത്തിമയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹായം അവശ്യപ്പെട്ടത്.

അന്വേഷണം നല്ല രീതിയിൽ നടക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയേ നേരിൽ കണ്ടത്. എല്ലാവിധ സഹായവും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇന്ന് തന്നെ തമി‍ഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയക്കാം എന്ന് ഉറപ്പ് നൽകി.

നീതി നിഷേധത്തിന്‍റെ രണ്ടു വർഷത്തിനെതിനെതിരെ ഡിവൈഎഫ്ഐ രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കേസിൽ സി ബി ഐ ഇതുവരെ ഒരു ചെറുവിരൾ പോലും അനക്കിയിട്ടില്ലെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.

അബിദുൾ ലത്തീഫും ഫാത്തിമയുടെ സഹോദരി ഐയ്ഷയും പ്രതിഷേധത്തിൽ പങ്കെടുത്തു. സിബിഐയ്ക്ക് മൊ‍ഴി നൽകിയ ശേഷം വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News