ദില്ലിയിൽ അന്തരീക്ഷ മലിനീകരണം; അടിയന്തര യോഗം വിളിച്ച് മന്ത്രി ഗോപാൽ റായ് 

ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയിൽ അന്തരീക്ഷ മലിനീകരണ തോത് ഗുരുതരമായി ഉയർന്ന സാഹചര്യത്തിൽ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് യോഗം ചേർന്നു.

മലിനീകരണം കുറക്കാനുള്ള നടപടികൾ കർശനമായി പാലിക്കുമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. ദില്ലിയിൽ പരസ്യമായി മാലിന്യങ്ങൾ കത്തിക്കുന്നത് തടയുമെന്ന് ഗോപാൽ റായ് അറിയിച്ചു. നവംബർ 11 മുതൽ ഡിസംബർ 11 വരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ക്യാമ്പയിൻ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

പൊതു ഇടങ്ങളിൽ മാലിന്യം കത്തിക്കുന്നത് കണ്ടാൽ ജനങ്ങൾക്ക് ഗ്രീൻ ദില്ലി ആപ്പ് വഴി പരാതിപ്പെടാൻ സാധിക്കുമെന്നും ഗോപാൽ റായ് അറിയിച്ചു.. യോഗത്തിൽ ദില്ലി പൊലൂഷൻ കണ്ട്രോൾ കമ്മിറ്റി, ദില്ലി ഡെവലപ്പ്മെന്റ് അതോറിറ്റി, PWD വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News